സിപിഐഎം ടൌൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി ത്രിപുര ഐക്യദാർഢ്യ സദസ്സും റാലിയും സംഘടിപ്പിച്ചു

ത്രിപുരയിൽ സിപിഐഎം നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ബി ജെ പി നടത്തുന്ന അക്രമത്തിനും കൊലപാതകത്തിനുമെതിരെ സിപിഐഎം ടൌൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി ത്രിപുര ഐക്യദാർഢ്യ സദസ്സും റാലിയും സംഘടിപ്പിച്ചു. കെ എസ് ആർ ടി സി പരിസരത്തു സംഘടിപ്പിച്ച സദസ്സ് ലോക്കൽ സെക്രട്ടറി ജയൻ അരിമ്പ്ര ഉത്ഘാടനം ചെയ്തു. വി എൻ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. വി എ അനീഷ്,എം ടി വർഗീസ്, എം അനിൽകുമാർ, ശശി വെട്ടത്ത് എന്നിവർ പ്രസംഗിച്ചു. പി വി ജനാർദ്ദനൻ, ശാന്ത കൊച്ചക്കൻ, പി ആർ ദിനേഷ് എന്നിവർ റാലിക്ക്‌ നേതൃത്വം നൽകി.

Continue reading below...

Continue reading below...