മാപ്രാണം : ഹോളിക്രോസ് മാപ്രാണം വിദ്യാലയത്തിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് ‘തിരികെ’ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുഴിക്കാട്ടുകോണം സാകേതം സേവാനിലയം ഓൾഡേജ് ഹോം സന്ദർശിച്ചു. ക്ലസ്റ്റർ തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ നിർവഹിച്ചു.
ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവീനർ സന്ധ്യ ടീച്ചർ, പ്രിൻസിപ്പൽ ബാബു, പ്രോഗ്രാം ഓഫീസർ നിഷ ടീച്ചർ, പിടിഎ പ്രസിഡണ്ട് ജോഷി കൂനൻ, എൻഎസ്എസ് ലീഡർ റിയോൺ സവിത, എന്നിവർ സംസാരിച്ചു.
എൻഎസ്എസ് വോളണ്ടിയേഴ്സ് വീട്ടിൽ നിന്ന് കൊണ്ടുവന്ന നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും സമ്മാനങ്ങൾ ആയി നൽകി. അവരുടെ കൂടെ എൻഎസ്എസ് വോളണ്ടിയേഴ്സ് പാട്ടുപാടിയും കഥകൾ പറഞ്ഞും സമയം ചിലവഴിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

