ഇരിങ്ങാലക്കുട : മൂന്നു ദശാബ്ദക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ നിന്നും വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, ജീവശാസ്ത്രവിഭാഗം അധ്യാപിക മെറീന ഡേവിസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ രാമൻകുട്ടി, ഇരിങ്ങാലക്കുട കേന്ദ്ര ചെയർമാൻ അപ്പുക്കുട്ടൻ നായർ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, ട്രഷറർ കൃഷ്ണൻകുട്ടി നമ്പീശൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദൻ , ആനന്ദവല്ലി, പ്രൊഫ. വിൻസന്റ്, ജോർഫിൻ പേട്ട, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്,
പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി സതീഷ് തുടങ്ങിയവർ പങ്കെടുത്തു. മാനേജ്മെന്റ്, പിടിഎ, അധ്യാപകർ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിരമിക്കുന്ന അധ്യാപകർ മറുപടിപ്രസംഗം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive