ഇരിങ്ങാലക്കുട : ടൗൺ ഹാളിൽ നടന്ന സി.പി.ഐ ടൗൺ ലോക്കൽ സമ്മേളനം മുൻ കൃഷിമന്ത്രിയും സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗവുമായി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബെന്നി വിൻസെൻ്റ്, അഡ്വ രാജേഷ് തമ്പാൻ, വർധനൻ പുളിക്കൽ എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു.
സി.പി.ഐ തൃശൂർ ജില്ലാ ട്രഷറർ ടി.കെ. സുധീഷ്, ജില്ലാ കൗൺസിൽ അംഗം കെ എസ് ജയ, മണ്ഡലം നേതാക്കളായ പി. മണി, എൻ കെ ഉദയപ്രകാശ്, എ ജെ ബേബി, അഡ്വ പി.ജെ ജോബി എന്നിവർ സംബന്ധിച്ചു.
മുൻ കൗൺസിലറും മുതിർന്ന നേതാവുമായ എം സി രമണൻ പതാകയുയർത്തിയ സമ്മേളനത്തിൽ ബെന്നി വിൻസെൻ്റിനെ സെക്രട്ടറിയായും അഡ്വ രാജേഷ് തമ്പാനെ അസി സെക്രട്ടറിയായും തിരഞ്ഞെടുത്തു.
തൃശൂർ – കൊടുങ്ങല്ലൂർ റോഡ് പണി ഏറ്റവും പെട്ടെന്ന് പൂർത്തിയാക്കി യാത്രാദുരിതം പരിഹരിക്കാൻ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരത്തിൽ ജനങ്ങൾക്ക് ഭീഷണിയായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നായ്ക്കളെ വന്ധ്യംകരിച്ച് ഷെൽട്ടറുകളിലാക്കണമെന്ന് യോഗം നഗരസഭയോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive