ഇന്നസെന്റ് സ്മാരക ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ഡോ: ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ: ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടൻ ഇന്നസെന്റിന്റെ നാമദേയത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനവും, എസ്.എസ്. കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും, എച്ച്.എസ്.എസ് വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആരംഭവവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 99 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. ഇരിങ്ങാലക്കുട ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടൻ ഇന്നസെന്റിന്റെ നാമധേയത്തിലാണ് ഓഡിറ്റോറിയം ഒരുങ്ങുന്നത്.


പുത്തനാശയങ്ങൾ സമൂഹത്തിനുവേണ്ടി നൽകുവാനും അതിനെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുപോകാനും കഴിവുള്ള വിദ്യാർത്ഥികളായിരിക്കണം നവകേരളത്തിന്റെ മുന്നിൽ നടക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനങ്ങൾ നിർവഹിച്ച് സംസാരിക്കുമ്പോൾ പറഞ്ഞു.

വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകളും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഇരിങ്ങാലക്കുട ബി.ആർ.സിയുടെ നേതൃത്വത്തിൽ എസ്.എസ്. കെ ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിൽ നിർമ്മിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു.

നൂതനാശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും മന്ത്രി ഉദ്ഘാടനവേളയിൽ പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളുള്ള വിദ്യാലയങ്ങൾ ഉണ്ടാകണമെന്ന പ്രതിബന്ധതയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും പശ്ചാത്തല വികസനം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് അകറ്റാനുള്ള പരിശ്രമമാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സംഭാവന ചെയ്യുന്ന പ്രസ്താനമാണ് എന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ ഓഡിറ്റോറിയത്തിന്റെ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.

ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ എം.കെ മുരളി, ബി. ആർ. സി. ബി പി സി സത്യപാലൻ, പി.ടി.എ പ്രസിഡന്റ് വി. ഭക്തവത്സലൻ, എസ്.എം.സി ചെയർമാൻ അഹമ്മദ് ഫസലുളള, വി.എച്ച്.എസ്. ഇ പ്രിൻസിപ്പാൾ സൂരജ് ശങ്കർ, ഹെഡ്മിസ്ട്രസ് ടി. കെ ലത, സ്കൗട്ട് ഡി.ഒ.സി ജയപ്രകാശ് കെ. ഡി , ഗൈഡ്സ് ഡി.ടി.സി ഐഷാബി പി.എം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page