ഇരിങ്ങാലക്കുട : നടനകൈരളിയുടെ അരങ്ങിൽ പ്രശസ്ത കർണാടക സംഗീതജ്ഞ ധരിണി വീരരാഘവൻ ജൂലൈ 21-ന് വൈകുന്നേരം 6.30-ന് സംഗീതക്കച്ചേരി നടത്തുന്നു. ഇടപ്പള്ളി അജിത് കുമാർ വയലിനിലും, പാലക്കാട് കെ.എസ്. മഹേഷ്‌കുമാർ മൃദംഗത്തിലും പശ്ചാത്തലം നൽകുന്നു.
ശബ്ദ നിയന്ത്രണത്തിൽ അസാമാന്യ സിദ്ധിയുള്ള ധരിണിക്ക് ചെമ്പൈ മ്യൂസിക് അക്കാദമിയുടെ എം.എസ്. സുബ്ബലക്ഷ്മിയുടെ നാമധേയത്തിലുള്ള അവാർഡും കൂടാതെ മറ്റനവധി പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. നടനകൈരളിയുടെ പ്രതിഭാപരമ്പരയുടെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive