ഇരിങ്ങാലക്കുട : കേരളം എൻഇപിക്ക് കീഴടങ്ങരുത് എന്ന മുദ്രാവാക്യം ഉയർത്തി എ ഐ എസ് എഫ് – എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നടന്ന പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.വി വിഘ്നേഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി വിബിൻ അഭിവാദ്യം ചെയ്യുതു. എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് എം.പി വിഷ്ണുശങ്കർ സ്വാഗതവും എഐഎസ്എഫ് മണ്ഡലം പ്രസിഡൻ്റ് ജിബിൻ ജോസ് നന്ദിയും പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് പി എസ് ശ്യാംകുമാർ, ഗിൽഡാ പ്രേമൻ, അനു കൃഷ്ണ, ഇന്ദ്രജിത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


