ഇരിങ്ങാലക്കുട : വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരാറിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കാല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സാഹിതി നിയോജകമണ്ഡലം പ്രസിഡണ്ട് അരുൺ ഗാന്ധിഗ്രാം മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, സനൽ എ എസ്, ശരത്ത് ദാസ്, നിയോജകമണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, ഷാർവി എൻ ഒ, ഡേവിസ് ഷാജു, അഖിൽ മുകൾക്കുടം, ആൽബർട്ട് ജോയ്, എൽവിൻ പോൾ, മണ്ഡലം ഭാരവാഹികളായ ജെറോം എം ജെ, ശ്രീജിത്ത് എസ് പിള്ള, ജോസഫ് ജെ പള്ളിപ്പാട്ട്, ജിഫിൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സന്തോഷ് ആലുക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

