ഇരിങ്ങാലക്കുട : ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബമിത്ര സംഗമം നവംബർ 2 ഞായറാഴ്‌ച കാലത്ത് 10 മണിക്ക് ഇരിങ്ങാലക്കുടയിലെ ബി.ജെ.പി. സൗത്ത് ജില്ല കമ്മറ്റി ഓഫീസിൽ നടക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS) മെമ്പർമാർക്കുള്ള കുടുംബസുരക്ഷ പദ്ധതിയാണ് “കുടുംബമിത്രം”. 4000 രൂപ ഒറ്റ തവണ അടച്ച് അംഗമായാൽ 5 ലക്ഷം മുതൽ 15 ലക്ഷം വരെ മരണാനന്തര സഹായവും 25,000 മുതൽ 2,50,000 വരെ ചികിത്സ സഹായവും കിട്ടുന്ന പദ്ധതിയാണ് ഇത്
മുകുന്ദപുരം താലൂക്കിലെ മെമ്പർമാരെ അംഗങ്ങളാക്കുന്ന പരിപാടിയാണ് ഞായറാഴ്ച നടക്കുന്ന കുടുംബമിത്ര സംഗമം. BVVS താലൂക്ക് പ്രസിഡന്റ്റ് കെ. കെ. ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം BVVS സംസ്ഥാന പ്രസിഡന്റ് എൻ. അജിത്ത് കർത്ത ഉദ്ഘാടനം നിർവ്വഹിക്കും.
ബെനോവലൻ്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തുന്നു പരിപാടിയിൽ സംഘ – പരിവാർ സംഘടനകളുടെ ജില്ല. സംസ്ഥാന കാര്യകർത്താക്കൾ പങ്കെടുക്കും.
ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സെക്രട്ടറി സി വി പ്രേം കുമാർ, മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് കെ കെ ചന്ദ്രൻ , ട്രഷറർ സജീവൻ പി വി , കുടുംബ മിത്ര പ്രമുഖ് ഭാസി കടവിൽ, സെക്രട്ടറി പ്രീത ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് സേതുമാധവൻ എൻ ജി, പി എസ് ശ്രീജേഷ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

