കലാമണ്ഡലം ശിവദാസ് ആശാന് വീരശൃംഖല : ചടങ്ങ് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ 19,20 തീയതികളിൽ

ഇരിങ്ങാലക്കുട : കഥകളി രംഗത്തും മേള രംഗത്തും പ്രസിദ്ധനായ കലാമണ്ഡലം ശിവദാസ് ആശാന് ശിഷ്യരും സഹൃദയരും വിശിഷ്ട ആദരവായ വീരശൃംഖല നൽകി ആദരിക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ മെയ് 19,20 വെള്ളി, ശനി ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

സാമൂഹ്യരംഗത്തെയും കലാരംഗത്തെയും ആദരണീയരും പ്രശസ്തരുമായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് രണ്ട് ദിനരാത്രം നീണ്ടുനിൽക്കുന്ന ഗുരുദക്ഷിണ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കലാമാമാങ്കം സംഘടിപ്പിക്കുന്നത്.

മെയ് 19 വെള്ളിയാഴ്ച രാവിലെ 8 30ന് കലാമണ്ഡലം ശിവദാസ് ആശാന്റെ ഗുരു സ്ഥാനീയരുടെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചു ഗുരുവന്ദനം. 9 മണിക്ക് സോപാനസംഗീതം അമ്പലപ്പുഴ വിജയകുമാർ അയിലൂർ അഖിൽ മാരാർ പങ്കെടുക്കുന്നു. പത്തുമണിക്ക് കേളി ചെണ്ട കലാമണ്ഡലം കൃഷ്ണദാസ് കോട്ടക്കൽ പ്രസാദ് തൃപ്പലമുണ്ട നടരാജവാരിയർ കലാനിലയം മനോജ് എന്നിവർ പങ്കെടുക്കുന്നു.

continue reading below...

continue reading below..


വെള്ളിയാഴ്ച രാവിലെ 11. 30 ന് പാണ്ടിമേളം പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ കലാമണ്ഡലം ശിവദാസ് ആശാൻറെ ശിഷ്യന്മാരും പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്നു.1.30 ന് സുഹൃദ് സംഗമം സാമൂഹ്യ രാഷ്ട്രീയ കലാരംഗത്തെ പ്രമുഖരും കലാമണ്ഡലം ശിവദാസ് ആശാൻറെ സതീർത്ഥ്യരും, സഹൃദയരും, ശിഷ്യരും, അഭ്യുദയകാംക്ഷികളും പങ്കെടുക്കുന്നു. 3 മണിക്ക് തവിൽ ലയ വിന്യാസം തവിൽ ചക്രവർത്തി കലൈമാമണി മന്നാർഗുടി ഡോ. ആർ വാസുദേവൻ 4.30 ന് ഭരതനാട്യം ഡോ. ജാനകി രംഗരാജൻ ( യൂ. എസ്. എ) 6.30 ന് കഥകളി ദുര്യോധന വധം.

മെയ് 20 ശനിയാഴ്ച രാവിലെ 9 മണിക്ക് ശ്രുതിലയം കുറുങ്കുഴൽ പല്ലാവൂർ കൃഷ്ണൻകുട്ടി, പുല്ലാങ്കുഴൽ രാജേഷ് കല്ലേകുളങ്ങര, ഇടയ്ക്ക് തൃപ്പൂണിത്തുറ കൃഷ്ണദാസ് അരുൺ കൃഷ്ണദാസ്.10 മണിക്ക് ഇരട്ട തായമ്പക സദനം വാസുദേവൻ , പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ.12 മണിക്ക് വയലിൻ കച്ചേരി വയലിൽ മൈസൂർ നാഗരാജ്, മൈസൂർ മഞ്ജുനാഥ്. മൃദംഗം സംഗീത കലാനിധി തിരുവാരൂർ ഡോ. ഭക്തവത്സലം, ഘടം ഗിരിധർ ഉടുപ്പ 2.30 ന് പഞ്ചവാദ്യം.

ശനിയാഴ്ച 4 .30ന് വീട് ശൃംഖല സമർപ്പണം തൃശ്ശൂർ എംപി ടി എൻ പ്രതാപൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പത്മവിഭൂഷൻ ഉദയനാൾ പുരം ശിവരാമൻ വീരശൃംഖല സമർപ്പണം നടത്തും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പത്മശ്രീ പെരുവനം കുട്ടന്മാരാർ എന്നിവർ പ്രശസ്തിപത്ര സമർപ്പണം നിർവഹിക്കും.

7 മണിക്ക് വാദ്യസമുന്നയം . പ്രംഗം പത്മവിഭൂഷൻ ഉദയനാൾ പുരം ശിവരാമൻ. ചെണ്ട പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. ഘടം ഗിരിധർ ഉടുപ്പ. ഗഞ്ചിറ ജി. ഗുരുപ്രസന്ന. വയലിൻ ആറ്റുകാൽ സുബ്രഹ്മണ്യം.

ജനറൽ കൺവീനർ രാജേന്ദ്ര വർമ്മ സംഘാടകസമിതി ചെയർമാൻ ഉദയൻ നമ്പൂതിരി കണ്ണമ്പള്ളി ഗോപകുമാർ സുധാമൻ സുബ്രഹ്മണ്യൻ മൂർക്കനാട് ദിനേശൻ പാറമേക്കാവ് അജീഷ് നമ്പൂതിരി അനിൽകുമാർ പി എ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page