ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടികൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

ഇരിങ്ങാലക്കുട : വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ച് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി തട്ടികൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർപിടിയിൽ. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശിയായ ചമപ്പറമ്പ് വീട്ടിൽ സന്തോഷിനെ (45) നെയാണ് പോലീസ് പിടികൂടിയത്.



ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സമയം യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയും യുവതി കയ്പമംഗലം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. യുവതിയുടെ മൊഴിയിൽ നിന്നും പ്രൈവറ്റ് ഓട്ടോറിക്ഷയാണെന്നും അതില്ഴ ആദർശ് എന്ന് പേരുള്ളതായും മനസ്സിലാക്കിയതിനെ തുടർന്ന് ഓട്ടോ റിക്ഷ സ്റ്റാൻറുകളും മെക്കാനിക്കുകളെയും കേന്ദികരിച്ചും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്.



പാലക്കാട് രജിസ്ട്രേഷനിൽ ഉള്ള ഒരു പ്രൈവറ്റ് ഓട്ടോറികഷയിൽ ജംഗ്ഷനുകൾ തോറം ഫിനോയിലുമായി വില്പ്പന നടത്തി വരുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ ഇത്തരത്തിലുള്ള ഫിനോയില്ഴ വിൽപ്പന നടത്തുന്ന ഓട്ടോയെ കണ്ടെത്തുന്നതിനായി റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശാനുസരണം നടത്തിയ കോംമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് ‘ആദർശ്എന്ന ഓട്ടോറിക്ഷയെ കോതപറമ്പിൽ വെച്ച് കണ്ടെത്തുകയും, പ്രതിയെ യുവതി തിരിച്ചറിയുകയും ചെയ്തത്.



സന്തോഷ് ഉപയോഗിച്ചിരുന്ന ആദർശ് എന്ന് പേരുള്ള KL – 9 P- 4899 നമ്പർ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതുമാണ്. കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി.കെ. രാജുവിൻ്റെ നേതത്വത്തിൽ കയ്പമംഗലം ഇന്ഴസ്പെക്ടർ ഷാജഹാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്, പ്രദീപ്, ജെയ്സൻ, അസി. സബ് ഇൻസ്‌പെക്ടർ ലിജു ഇയ്യാനി, അസിസ്റ്റൻഡൻ്റ് സബ്ബ് ഇൻസ്പെക്ടർ നിഷി, പോലീസ് ഉദ്യോഗസ്ഥരായ ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page