ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി പുരസ്‌കാര ജേതാവ് ഡോ. സി. രാവുണ്ണിക്ക് ഫെബ്രുവരി 22 ശനിയാഴ്ച വൈകീട്ട് 4.30 ന് ഗായത്രി ഹാളിൽ സ്വീകരണം നൽകുന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും.
പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. കെ.ഇ.എൻ കുഞ്ഞഹമ്മദ് ‘കവിതയും ജീവിതവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിൽ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
പുരസ്‌കാരത്തതിന് അർഹമായ “മാറ്റുദേശത്തെ കല്ലെഴുത്തുകൾ”പുസ്‌തക പരിചയം സനോജ് രാഘവൻ നിർവഹിക്കും. ഖാദർ പട്ടേപ്പാടം, ഡോ. കെ.പി. ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുമെന്ന് പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive