ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ലൈഫ് സയൻസ് ജേണൽ ക്ലബ്’ ഉദ്ഘാടനം ചെയ്തു. പത്മഭൂഷൺ ഫാ. ഗബ്രിയേൽ മെമ്മോറിയൽ റിസർച്ച് സെമിനാർ ഹാളിൽ ഉച്ചതിരിഞ്ഞ് രണ്ടരക്ക് ആരംഭിച്ച പരിപാടി വൈസ് പ്രിൻസിപ്പാളും റിസർച്ച് ഡീനുമായ ഡോ. സിസ്റ്റർ അഞ്ജന ഉദ്ഘാടനം നിർവഹിക്കുകയും ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ലാവണ്യ മേനോൻ ആദ്യത്തെ പേപ്പർ അവതരണം നടത്തുകയും ചെയ്തു.
വിദ്യാർത്ഥികളിൽ ഗവേഷണത്തോടുള്ള താല്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ജേർണൽ ക്ലബ് ഉദ്ഘാടന വേളയിലെ പേപ്പർ അവതരണത്തിലും തുടർന്നുള്ള ചർച്ചയിലും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive