ഊരകം : വീട്ടുപറമ്പിലെ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. പുല്ലൂർ ഊരകം പൊഴോലിപറമ്പിൽ ലിബിൻ ജോസിന്റെ വെച്ചൂർ ഇനത്തിൽപെട്ട ഒരു മാസം പ്രായമുള്ള പശുക്കിടാവാണ് കിണറ്റിൽ വീണത്.
ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തേക്കെടുക്കുകയായിരുന്നു. സീനിയർ ഫയർ ഓഫിസർ എം.എസ്.നിഷാദ്, ഓഫീസർമാരായ മഹേഷ്, എം.എച്ച്.അനീഷ്, ശ്രീജിത്ത്, ദിലീപ്, ജയ്‌ജോ, ലൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive