ഇറ്റാലിയൻ ചിത്രം ” വെർമിഗ്ലിയോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

Italian film vermiglio മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള 97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” വെർമിഗ്ലിയോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധം ഭയന്ന് വെർമിഗ്ലിയോ എന്ന മലയോരഗ്രാമത്തിലെ ഒരു അധ്യാപകൻ്റെ കുടുംബത്തിലേക്ക് പിയേട്രോ എന്ന പട്ടാളക്കാരൻ എത്തിപ്പെടുന്നു. അധ്യാപകൻ്റെ മൂത്തമകൾ ലിസിയയുമായി ഇയാൾ പ്രണയത്തിലാകുന്നു..

81 -മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ ചിത്രം കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. രണ്ട് മണിക്കൂർ സമയമുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page