പി.പി.ഇ കിറ്റ് അഴിമതിക്കാരിൽ നിന്നും അഴിമതി പണം മുഴുവൻ ഈടാക്കി സർക്കാരിലേക്ക് മുതൽകൂട്ടണം – റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസോസ്സിയേഷൻ സംസ്ഥാന കമ്മറ്റി

ഇരിങ്ങാലക്കുട : പി.പി.ഇ കിറ്റ് അഴിമതിക്കു വേണ്ടി കുറഞ്ഞവിലയ്ക്കുള്ള ടെണ്ടർ ഒഴിവാക്കി ഒന്നിൻ്റെ വിലയുടെ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയത് ആരാണോ, ആർക്ക് വേണ്ടിയാണോ അവരിൽ നിന്നും പിഴ ഈടാക്കുകയും അഴിമതി പണം മുഴുവൻ തിരിച്ചു പിടിക്കുകയും ഇവരെയെല്ലാം സംസ്ഥാന സർവ്വീസിൽനിന്നും പുറത്താക്കുകയും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പി.പി.ഇ കിറ്റ് അഴിമതി ആദ്യം പുറത്തുവിട്ട റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസോസ്സിയേഷൻ ( R.H.I.A ) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.


കോവിഡിൻ്റെ പേരു പറഞ്ഞു പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനം സ്വീകരിച്ച സർക്കാർ കോവിഡ് രോഗികളുടെ എണ്ണവും മരണവും കൃത്യമായി ജനങ്ങളുടെ മുൻപാകെ എത്തിക്കാതെ അവരുടെ അറിയുവാനുള്ള അവകാശത്തെപ്പോലും ഹനിച്ച സർക്കാരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. കോവിഡ് വാക്സിൻ എടുത്ത ജനങ്ങളിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പഠിക്കുവാനോ അവയ്ക്ക് പരിഹാരം കാണുവാനോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നത് അവർക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് കാണിക്കുന്നത്.

കോവിഡ് വാക്സിൻ എടുത്തതിനു ശേഷം മരണപ്പെട്ടവരുടെ കണക്കും അവരുടെ പ്രായവും പരിശോധിച്ചാൽ അതിൽ 30 വയസ്സു മുതൽ 50 വയസ്സുവരെയുള്ളവരുടെ കണക്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് R.H.I.A. സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് യൂണിഫോം അനുവദിക്കുകയും നേരിട്ട് ആരോഗ്യകേന്ദ്രം റസീപ്റ്റ് വഴി പിഴ ഈടാക്കുകയും ചെയ്താൽ ആ പണം കൊണ്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മരുന്ന് ഉൾപ്പെടെ മറ്റ് അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം എന്ന് പ്രസ്താവനയിൽ പറയുന്നു.


സംസ്ഥാന പ്രസിഡണ്ട് ടി എസ് പവിത്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റാബിയ സലിം ആലപ്പുഴ, പ്രഭാകരൻ വയനാട്, സോജൻ താമരശ്ശേരി, കൃഷ്ണനുണ്ണി പൊയ്യാറ, രാമകൃഷ്ണൻ മുല്ലനേഴി , പവിത്രമോഹൻ കണ്ണൂർ, നിർമ്മലഹരി ഇരിങ്ങാലക്കുട , ജമാലുദ്ദീൻ കൊല്ലം , കട്ടാക്കട വേലപ്പൻ നായർ എന്നിവർ സംസാരിച്ചു. കെ.ബി. പ്രേമരാജൻ സ്വാഗതവും ആൻസി തോമാസ് കൂത്താട്ടുകുളം നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page