കാലാവസ്ഥാ വ്യതിയാനവും ഭൗമ ശാസ്ത്ര പഠനവും : ക്രൈസ്റ്റ് കലാലയത്തിൽ ത്രിദിന അന്താരാഷ്ട്ര ശില്പശാല

ഇരിങ്ങാലക്കുട : ഭൗമശാസ്ത്ര വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം വളർന്നുവരുന്ന തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കലാലയത്തിൽ 23, 24, 25 തീയതികളിൽ ആയി ഭൂഗർഭശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കം കുറിച്ചു. ‘പരിശീലകർക്കുള്ള പരിശീലനം’ എന്ന പേരിൽ ത്രിദിന ശിൽപശാല ഇസ്രായേൽ, വെയിസ്മാൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അന്താരാഷ്ട്ര ഭൗമശാസ്ത്ര വിദ്യാഭ്യാസ വകുപ്പ് മേധാവിയായ പ്രൊഫ. നിർ ഒറിയോൺ ഉദ്ഘാടനം ചെയ്തു.

ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് കൂടുതൽ കാലാവസ്ഥ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് എന്നും , ഭൗമശാസ്ത്രത്തിന്റെ പ്രാധാന്യം ശരിയായ രീതിയിൽ മനസ്സിലാക്കുന്നത് ഇന്നിൻ്റെ ആവശ്യകതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിനകത്തും പുറത്തുനിന്നുമായി മുപ്പതോളം അധ്യാപകരാണ് ത്രിദിന ശില്പശാലയിൽ പങ്കെടുക്കുന്നത്.

ഭൗമശാസ്ത്ര സവിശേഷതകൾ നേരിട്ട് കണ്ടും, പരീക്ഷണങ്ങളിലൂടെയും മനസ്സിലാക്കുന്നതിന് വേണ്ടി അതിരപ്പിള്ളി, വഞ്ചിപ്പുര ഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനയാത്രകൾ ആണ് ശില്പശാലയുടെ പ്രത്യേകതയാണ്. ഡോ. ലിൻ്റോ ആലപ്പാട്ട് (അസിസ്റ്റൻ്റ് പ്രഫ., ഭൗമശാസ്ത്ര വകുപ്പ്) സ്വാഗതം ചെയ്തു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് അദ്ധ്യക്ഷനായിരുന്നു. മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ. ആർ. ശങ്കർ (IGEO, International earth science Olympiad, coordinator), പ്രൊഫ. ആർ. ഭാസ്കർ (IGNOU) ഡോ. ആൻ്റോ ഫ്രാൻസിസ് (കോഡിനേറ്റർ ജിയോളജി സെൽഫ് ഫിനാൻസിംഗ് വിഭാഗം) എന്നിവർ സംസാരിച്ചു.

ത്രിദിന ശില്പശാലയുടെ പ്രധാന ലക്ഷ്യങ്ങൾ • ആഗോള നിലവാരത്തിലുള്ള Earth Science പഠനം. പുതിയ തലമുറ Earth Science മേഖലയിൽ കടന്നുവരാൻ പ്രചോദിപ്പിക്കുക, തിയറി പഠനത്തിനൊപ്പം ഫീൽഡ് പ്രവർത്തനങ്ങൾ ചേർത്ത് വിദ്യാർത്ഥികളുടെ ആഴത്തിലുള്ള പഠനം ഉറപ്പാക്കുക എന്നിവയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page