പതിനഞ്ചാമത് ഗുരുസ്മരണ കൂടിയാട്ടോത്സവത്തിന് അരങ്ങുണർന്നു

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ജൂൺ 29 മുതൽ ജൂലായ് 3 വരെ നടക്കുന്ന പതിനഞ്ചാമത് ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു. ഗുരുസ്മരണ മഹോത്സവത്തിന്റെ ഭാഗമായ ആചാര്യ സ്മൃതി കലാമണ്ഡലം മുൻ വൈസ്ചാൻസലർ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു. ഗുരു വേണു ജി ആചാര്യവന്ദനം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.

അടുത്ത കാലത്ത് അന്തരിച്ച കൂടിയാട്ടം കേന്ദ്രയുടെ മുൻ ഡയറക്ടർ ബാലശങ്കർ മന്നത്ത്, ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരെ വേണു. ജി. അനുസ്മരിച്ചു. ഉത്ഘാടനത്തെ തുടർന്ന് ആശ്ചര്യചൂഡാമണി നാടകവും കൂടിയാട്ടവും എന്ന വിഷയത്തിൽ ഡോ. കെ ജി പൗലോസ് പ്രഭാഷണം നടത്തി.

ആചാര്യസ്മൃതിയോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാർ നന്ദിയും പറഞ്ഞു. തുടർന്ന് ആശ്ചര്യചൂഡാമണിയിലെ പർണ്ണശാലാങ്കം കൂടിയാട്ടം അരങ്ങേറി. കൂടിയാട്ടത്തിൽ ലക്ഷ്മണനായി മാർഗി മധു ചാക്യാരും ലളിതയായി ഉഷാ നങ്ങ്യാരും രംഗത്തെത്തി.

രണ്ടാം ദിവസമായ ജൂൺ 30 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയായ ഡോ. സി കെ ജയന്തി ഗ്രന്ഥപാഠവും രംഗപാഠങ്ങളും കൂടിയാട്ടത്തിൽ എന്ന വിഷയത്തിൽ പ്രബന്ഥം അവതരിപ്പിക്കും തുടർന്ന് 6 ന് ധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടം അരങ്ങേറും ബലരാമനായി ഗുരുകുലം തരുൺ കൃഷ്ണനായി സൂരജ് നമ്പ്യാർ എന്നിവർ അരങ്ങിലെത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page