ജനകീയ മഹാഹർജി ഒപ്പുശേഖരണത്തിന് വൻ പങ്കാളിത്തം

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് മൂന്നര പതിറ്റാണ്ടായി അധികൃതർ തുടരുന്ന അവഗണനക്കെതിരെ ജനകീയ മഹാഹർജി ഒപ്പുശേഖരണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ആദ്യ ഒപ്പു വച്ച് ഉദ്ഘാടനം ചെയ്തു. മാർച്ച്‌ 31 തിങ്കളാഴ്ച വൈകിട്ട് 5ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം ആൽത്തറയിൽ  ചേർന്ന  പൊതുയോഗത്തിൽ വെച്ചാണ് ഒപ്പുശേഖരണം നടന്നത്.

മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ്സ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ജനകീയ മഹാഹർജി വിളംബരം ചെയ്തു. റെയിൽവേ സ്റ്റേഷൻ വികസന സമിതി പ്രസിഡണ്ട് വർഗ്ഗീസ് പന്തല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.



സമരത്തിന്റെ മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ,  ടി.കെ. സുധീഷ്, ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. എം.എസ്. അനിൽകുമാർ, കോൺഗ്രസ്‌ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്‌ സോമൻ ചിറ്റേത്ത്,  അഡ്വ.പി.കെ. നാരായണൻ, കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ആൻ്റണി, കെ പി എം എസ് ജില്ല പ്രസിഡന്റ്‌ പി.എ. അജയഘോഷ്, ഡേവിസ് തുളുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ വികസന സമര വിളംബരമായി ഇരിങ്ങാലക്കുട റയിൽവേസ്റ്റേഷൻ്റെ സമീപ ഗ്രാമകേന്ദ്രങ്ങളിലെ വിവിധയിടങ്ങളിൽ മാർച്ച് 15 ന് തുടങ്ങിയ സമരാഗ്നി ജ്വലനം ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് ജനകീയ മഹാഹർജി ഒപ്പുശേഖരണ വേദിയിൽ സമാപിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ 17ആം നാൾ സമരജ്വാല തെളിയിച്ചു, സമര സന്ദേശം നൽകി.



ആളൂർ ഗ്രാമപഞ്ചായത്ത്‌ അംഗം കെ ബി സുനിൽ, വർക്കിംഗ്‌ പ്രസിഡന്റ്‌ കെ എഫ് ജോസ്, വൈസ് പ്രസിഡന്റ്‌ സോമൻ ശാരദാലയം, സണ്ണി പൗലോസ്, കുമാരൻ കൊട്ടാരത്തിൽ, ജോയ് മാളിയേക്കൽ, ജോസ് കുഴിവേലി, കെ കെ ബാബു, കെ വി സുരേഷ് കൈതയിൽ, ആന്റോ പുന്നേലിപ്പറമ്പിൽ, ജോസ് പുന്നേലി, ഡേവിസ് ഇടപ്പിള്ളി, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ശശി ശാരദാലയം, ജോസ് പി എൽ, എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page