ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളേജിൽ അന്താരാഷ്ട്ര മാനദണ്ഡമുള്ള എവിയേഷൻ കോഴ്സുകൾ ആരംഭിക്കുന്നു. ഈ കോഴ്സുകൾ എറണാകുളത്തെ ജോയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നാണ് നടത്തുന്നത്.
ഇതിനായി കോളേജിന്റെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിജിയും ജോയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടർ മിസ്റ്റർ സോജോ ജോയ്യും തമ്മിൽ ഔദ്യോഗികമായ എം.ഒ.യു ഒപ്പുവെച്ചു.
അന്താരാഷ്ട്ര എവിയേഷൻ, ലൊജിസ്റ്റിക്‌സ് മേഖലകളിൽ കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ആധുനിക പരിശീലനം, കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കേഷനുകൾ, കൂടാതെ അമേരിക്കൻ ബോർഡ് ഓഫ് എഡ്യൂക്കേഷൻ , യു.എസ്.എ അംഗീകാരമുള്ള കോഴ്സുകളും ലഭ്യമാകും.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലോകോത്തര പരിശീലനം, പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം എന്ന് വാർത്താ സമ്മേളനത്തിൽ സെന്റ് ജോസഫ്‌സ് പ്രിൻസിപ്പൽ ഡോ സി സിജി, ഡോ സി റോസ് ബാസ്റ്റിൻ സെല്ഫ് ഫൈനാൻസിങ് പ്രോഗ്രാം കോഓർഡിനേറ്റർ, ബി.ബി.എ എച്ച്.ഓ.ഡി റിജോ, ബി കോം എച്ച്.ഓ.ഡി റോജി, ജോയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രധിനിധി സിജോ ജോയ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive