അയ്യപ്പഭക്തർക്ക് മണ്ഡലകാല സൗകര്യം ഒരുക്കി കൂടൽമാണിക്യം ക്ഷേത്രം

ഇരിങ്ങാലക്കുട : നവംബർ 16 മുതലാരംഭിക്കുന്ന മണ്ഡലകാലത്ത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിൽ അയ്യപ്പഭക്തർക്ക് വിരിവക്കുന്നതിനും, വിശ്രമിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അയ്യപ്പൻമാർക്ക് രാത്രി ഭക്ഷണം ഒരുക്കുന്നതാണ്. സംഘമായി വരുന്ന അയ്യപ്പൻമാർ മുൻകൂട്ടി അറിയിച്ചാൽ കൂടുതൽ പേർക്ക് ഭക്ഷണം ഏർപ്പാടാക്കാൻ കഴിയുന്നതാണ്. എല്ലാ അയ്യപ്പ ഭക്തൻമാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടാതെ ക്ഷേത്ര കിഴക്കേ നടയിൽ പതിവുപോലെ മണ്ഡലകാല വിശ്രമകേന്ദ്രവും തയാറാക്കിയിട്ടുണ്ട്. ഇവിടെ കെട്ടുനിറകാനുള്ള സൗകര്യം ഉണ്ട്. മണ്ഡലകാലത്ത് കുളിച്ചു തൊഴുവാനുള്ള സൗകര്യാർത്ഥം പടിഞ്ഞാറേ കുളത്തിലെ പടവുകളെല്ലാം കഴിഞ്ഞ ദിവസം ദേവസ്വം വൃത്തിയാക്കിയിരുന്നു.

മണ്ഡലമാസം 41 ദിവസം (നവംബർ 16 മുതൽ ഡിസംബർ 26 കൂടി ) ക്ഷേത്രത്തിൽ നിറമാല ചുറ്റുവിളക്ക് നടത്താൻ താല്പര്യമുള്ളവർ അകത്തെ കൌണ്ടറിലോ താഴെ നൽകിയ നമ്പറിൽ ബന്ധപ്പെട്ടോ വഴിപാട് ബുക്ക്‌ ചെയ്യാവുന്നതാണ് എന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. +919961744222

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page