ഇരിങ്ങാലക്കുട : ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ കൈത്താങ്ങേക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് സാമൂഹ്യ പ്രവർത്തന വിഭാഗമായ ‘ഇനാര’ യുടെയും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നൈപുണ്യ വികസന പരിപാടി സംഘടിപ്പിച്ചു.
മണ്ണുത്തി കെസ് ഭവൻ ഡയറക്ടർ ഫാ. തോമസ് വാഴക്കാല സി.എം.ഐ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജോയിന്റ് ഡയറക്ടർ ഫാ. മിൽനർ പോൾ, ഫിനാൻസ് ഓഫീസർ ഫാ. ജോജോ അരീക്കാടൻ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ്, ഔട്ട്റീച് ഡയറക്ടർ ഡോ. സുധ ബാലഗോപാലൻ, ഡോ. എം ടി സിജോ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive