ഹയർ സെക്കൻഡറി കുട്ടികൾക്കായി ‘മിനി ദിശ എക്സ്പോ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ദിശ-കരിയർ എക്സ്പോ പൊതുവിദ്യാഭ്യാസ വകുപ്പും കരിയർ ഗൈഡൻസ് സെല്ലും സംയുക്തമായി ഹയർ സെക്കൻഡറി കുട്ടികൾക്കായി ‘മിനി ദിശ എക്സ്പോ ‘ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്.എൻ സ്കൂളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

കൺവീനർ സരിത. സി.എസ് സ്വാഗതം പറഞ്ഞു. ജില്ലാ കോർഡിനേറ്റർ പ്രകാശ് ബാബു.പി ഡി ആമുഖപ്രഭാഷണം നടത്തി. പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷനായി. എ.ഇ.ഓ രാജീവ്. എം ആർ മുഖ്യാതിഥിയായി. ബി പി സി കെ.ആർ സത്യപാലൻ, ജില്ല പി.ടി.എ പ്രസിഡൻറ് കെ എസ് കൈസാബ്, പിടിഎ പ്രസിഡൻറ് എ സി കുമാരൻ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സിൻല. സി ജി നന്ദി പ്രകാശിപ്പിച്ചു. വിദ്യാർഥികളുടെ തൊഴിൽ സാധ്യതകളും അഭിരുചികളും കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page