
തുമ്പൂർ : തുമ്പൂർ എസ്.എച്ച്.സി. എൽ.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങൾക്ക് മുന്നോടിയായി സ്കൂൾ സ്ഥാപക വി. മറിയം ത്രേസ്യയുടെ കബറടത്തിൽ നിന്നും ദീപശിഖ പ്രയാണം നടന്നു. ശദാബ്ദിക്ക് ആരംഭം കുറിച്ച് സ്കൂൾ മാനേജർ സി. ഡോ. ഇസബല്‍ കൊടിയുയർത്തി. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഹോളി ഫാമിലി സന്യാസ സഭയുടെ മദർ ജനറൽ സി. ഡോ. ആനി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥിയും ലോകത്തിലെ പ്രമുഖ കാർഡിയോ സർജനുമായ ഡോ. ബിനോയ് ചാട്ടുപറമ്പിൽ മുഖ്യാതിയി ആയിരുന്നു. പാവനാത്മ പ്രൊവിൻഷാൾ സി. ഡോ. ട്രീസാ ജോസഫ് ലോഗോ പ്രകാശനവും തുമ്പൂർ പള്ളി വികാരി ഫാ. സിബു കള്ളാംപറമ്പിൽ അനുഗ്രഹപ്രഭാഷണവും നടത്തി. മാള എ ഇ ഒ സുരേഷ് കെ കെ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്വപ്ന സെബാസ്റ്റ്യൻ, രഞ്ജിത ഉണ്ണികൃഷ്ണൻ, ഒ എസ് എ പ്രസിഡൻ്റ് ആർ കെ ജയരാജൻ, പിടിഎ പ്രസിഡണ്ട് അൽജോ ജോസ്, എം പി ടി പ്രസിഡൻറ് കൃഷ്ണപ്രിയ, സ്കൂൾ ലീഡർ കുമാരികാർത്തിക കെ ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹെഡ്മിട്രസ് സി. റോസ്‌ലെറ്റ് സ്വാഗതവും ജനറൽ കൺവീനർ ഷാറ്റൊ കുരിയൻ നന്ദിയും അറിയിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികളുടെ വിശദവിവരങ്ങൾ മുകുന്ദൻ ചെറാട്ട് അവതരിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ആഘോഷിക്കുവാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.
താഴെ പറയുന്ന പരിപാടികൾ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തപ്പെടുന്നു. ശതാബ്ദിക്ക് മുന്നൊരുക്കമായി പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ പ്രാദേശിക ചരിത്രം മ്യൂസിയം ആരംഭിച്ചു. ശതാബ്ദി ലോഗോ നിർമ്മിക്കുന്നതിന് മത്സരം സംഘടിപ്പിച്ചു. ജൂബിലി ഗാനം തയ്യാറാക്കുന്നതിന് മത്സരം സംഘടിപ്പിക്കും. ഹരിതവൽക്കരണം – വൃക്ഷത്തൈകൾ സ്കൂളിലും നാട്ടിലും പൊതു ഇടങ്ങളിലും വൃക്ഷങ്ങൾ നട്ടുവളർത്തുന്ന പരിപാടി, ലഹരി ബോധവൽക്കരണം. മത്സരങ്ങൾ – സ്കൂൾ വിദ്യാർത്ഥികൾക്കായി കഥ, കവിത, ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തുന്നു. ആദരണീയം – സ്കൂളിൽ പഠിപ്പിച്ച മുൻ അധ്യാപകരെയും മുൻ പ്രധാനാധ്യാപകരെയും മറ്റ് വ്യക്തിത്വങ്ങളെയും ആദരിക്കുന്നു.
ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നടത്തം – തിരികെ സ്കൂളിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും പൂർവ്വ കാല സ്മരണകൾ അയവിറക്കി കൊണ്ട് വീണ്ടും സ്കൂളിലേക്കുള്ള ഒരുയാത്ര. സംഗമങ്ങൾ – പൂർവ വിദ്യാർത്ഥി സംഗമം വിവിധ ബാച്ചുകൾ ആയി നടത്തുന്നു. കൃതജ്ഞത ബലി – പൂർവ്വ വിദ്യർത്തികളിൽ നിന്നും വൈദികരും സന്യസ്ത് ആയവരുടെ നേതൃത്വത്തിൽ കഴിഞ്ഞകാലങ്ങളിൽ ഈശ്വരൻ നൽകിയ ദാനങ്ങൾക്ക് സർവ്വേശ്വരനോട് നന്ദി പറഞ്ഞുകൊണ്ട് കൃതജ്ഞതാബലി അർപ്പിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ – ഡയാലിസിസ് ആവശ്യമുള്ള 100 വ്യക്തികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നു . മെഡിക്കൽ ക്യാമ്പ് – ജനങ്ങൾക്ക് ഉള്ള അസുഖങ്ങൾ കണ്ടെത്തുന്നതിനും കാൻസർ പോലെയുള്ള മഹാ രോഗങ്ങൾ മുൻകൂട്ടി കണ്ടു കണ്ടെത്തി ചികിത്സിക്കാൻ ഉതകുന്ന രീതിയിൽ മെഗാമെഡിക്കൽ ക്യാമ്പ് നടത്തുന്നു. വരുന്നവർക്ക് ഉള്ള മരുന്നുകളും സൗജന്യമായി നൽകുന്നു
ബസ് സ്റ്റോപ്പ് – സ്കൂൾ അത്താണിയിൽ സ്ഥാപിച്ചിട്ടുള്ള അപകടാവസ്ഥയിൽ ആയ ബസ്റ്റോപ്പ് പുനർ നിർമ്മിക്കും. ഊട്ടുപുര – ശതാബ്ദി സ്മാരകമായി സ്കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി ഊട്ടുപുര നിർമ്മിക്കും. സ്മരണിക പ്രകാശനം ശതാബ്ദിയുടെ ആഘോഷങ്ങൾ എല്ലാകാലത്തും മനസ്സിൽ നിലനിൽക്കാൻ ശതാബ്ദി സ്മരണക പുറത്തിറക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

