ഇരിങ്ങാലക്കുട : നാല് ദിവസമായി തുടർന്ന സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ സമാപനമായി. 57 അംഗ ജില്ലാ കൗൺസിലിനെയും 50 അംഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അംഗീകരിച്ച ജില്ലാ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്ത വിവരം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളന പ്രതിനിധികളെ അറിയിച്ചു.
എ.ഐ.വൈഎഫും, എ. ഐ.എസ് എഫും നടത്തിയ തൊഴിൽ അല്ലെങ്കിൽ ജയിൽ പ്രക്ഷോഭകാലം മുതൽ സമരരംഗത്ത് സജീവമായിരുന്നു കെ.ജി. ശിവാനന്ദൻ. നിരവധി തവണ സംസ്ഥാന കാൽനട ജാഥകളിൽ പങ്കെടുത്ത ആളാണ്. എ.ഐ.വൈ.എഫ് നയിച്ച കാസറഗോഡ് – തിരുവനന്തപുരം കാൽ നട ജാഥകളിൽ രണ്ട് തവണ അംഗമായി.എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കാസർഗോഡ് നിന്നും കൊച്ചിയിലേക്കുള്ള കാൽനട മാർച്ചിൻ്റെ ക്യാപ്റ്റനായിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശിയായ ശിവാനന്ദൻ ബാലവേദി, വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. എ.ഐ.വൈഎഫ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിച്ചു. രണ്ട് ഘട്ടങ്ങളിൽ സി.പി.ഐ. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയായി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ്. രണ്ട് തവണ സി. പി.ഐ. ദേശീയ കൗൺസിലിലും അംഗമായിരുന്നു.
ഇപ്പോൾ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമാണ്. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള നിരവധി യൂണിയനുകളുടെ ഭാരവാഹിയാണ്. അപ്പോള ടയേഴ്സ് എന്ന സ്ഥാപത്തിലെ സ്വതന്ത്ര യൂണിയൻ്റെ പ്രസിഡൻ്റാണ്. കേരള ലാൻ്റ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാനായിരുന്നു, കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൻ്റെ ചെയർമാനായി പ്രവർത്തിച്ചു. പ്രാസംഗികനും എഴുത്തുകാരനുമാണ്. മൂന്ന് ഗ്രന്ഥങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. ഭാര്യ കെ.ജി. ബിന്ദു ( സഹകരണ ബാങ്ക് ജീവനക്കാരി), മക്കൾ: അളകനന്ദ അഭിനന.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

