പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് മെഗാ തിരുവാതിര

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ക്ഷേത്ര കമ്മിറ്റിയുടെ ഭാഗമായുള്ള മാതൃ സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മെഗാ തിരുവാതിര അവതരിപ്പിക്കുന്നു. നൃത്ത സംവിധാനം ഉമാ സന്ദീപ്, സംഗീതാലാപനം മീര റാമോഹൻ.

ധനു മാസത്തിലെ തിരുവാതിരയോടെ അനുബന്ധിച്ച് നടക്കുന്ന ചടങ്ങ് ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജയ് കുമാർ ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട എസ് എച്ച് അനീഷ് കരിം മുഖ്യാതിഥി ആയിരിക്കും

ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ ഷിബിൻ സി സി, കല്ലട വാർഡ് കൗൺസിലർ ഷാജുട്ടൻ എന്നിവർ ആശംസകൾ അർപ്പിക്കുന്നു

ദീപാരാധനയ്ക്കുശേഷം വിവിധ പ്രാദേശിക തിരുവാതിരക്കളി സംഘങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരകളെയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

continue reading below...

continue reading below..

You cannot copy content of this page