മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് കാരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ ആരംഭിച്ചു

കാരാഞ്ചിറ : മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കാരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ വെച്ച് ആരംഭിച്ചു. പ്രിൻസിപ്പൽ മോളി എം.ടി പതാക ഉയർത്തി ക്യാമ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ വിളംബര ജാഥയും സംഘടിപ്പിച്ചു.

continue reading below...

continue reading below..


ഉദ്ഘാടന കർമ്മം കാട്ടൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ ശ്രീജിത്ത് കെ എസ് നിർവഹിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി വി ലത അധ്യക്ഷത വഹിച്ചു. യോഗത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കമറുദ്ദീൻ വി എം, സെൻറ് സേവ്യേയേഴ്സ് ഹൈസ്കൂൾ പ്രധാന അധ്യാപിക മഞ്ജു സി ജെ, മൂർക്കനാട് സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻറ് രാജു ആൻറണി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ മോളി എംടി സ്വാഗത പ്രസംഗവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മേരി സോണിയ ജക്കോബി നന്ദിയും അർപ്പിച്ചു.


തുടർന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ക്യാമ്പ് വിശദീകരണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ നിത്യാ എൻ എൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ക്രൈസ്റ്റ് കോളേജ് മുൻ എൻഎസ്എസ് വോളണ്ടിയേഴ്സ് അതുൽ ചന്ദ്രൻ, ഹിരൻമയി പി.എ എന്നിവർ ചേർന്ന് ഐസ് ബ്രേക്കിംഗ് ക്ലാസും നടത്തി.

You cannot copy content of this page