ഇരിങ്ങാലക്കുട : എൻ.ഐ.ആർ.എഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (Kerala Institutional Ranking Framework-KIRF) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ – കേരള റാങ്കിംഗ് 2024 – ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായമാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച സംവിധാനമാണിത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിംഗ് സംവിധാനത്തിന് തുടക്കമിടുന്നത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ് കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആർ എഫ്) ഉന്നതവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആരംഭിച്ചത്. ദേശീയതലത്തിലുള്ള എൻ ഐ ആർ എഫ് മാതൃകയുടെ ചുവടു പിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കെ ഐ ആർ എഫ് തയ്യാറാക്കിയിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസില്‍ ഇതിനായി പ്രത്യേക ഓൺലൈന്‍ പോര്‍ട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെ ഐ ആർ എഫ് പ്രഥമറാങ്കിംഗില്‍ പങ്കെടുത്തത്.
പന്ത്രണ്ട് വിവിധ വിഭാഗങ്ങളിലായി ലഭിച്ച എൻട്രികളുടെ വിശദവിവരം ഇങ്ങനെയാണ്:
1 University 10
2 College 216
3 Engineering 72
4 Management 7
5 Architecture 6
6 Medical 10
7 Dental 8
8 Pharmacy 6
9 Nursing 29
10 Law 3
11 Teacher Education 72
12 Agriculture and Allied Sectors 9
Total 449
റാങ്കിംഗ് മാനദണ്ഡങ്ങള്‍
എൻ ഐ ആർ എഫ് മാനദണ്ഡങ്ങള്‍ക്ക് പുറമേ, സയന്റിഫിക് ടെമ്പറും സെക്യുലര്‍ ഔട്ട്ലുക്കും സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൂടി കെ ഐ ആർ എഫ് റാങ്കിംഗില്‍ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രാദേശിക വൈവിദ്ധ്യം (Regional Diversity ), ഒന്നാംതലമുറ പഠിതാവ് (First Generation Learner), സാമൂഹ്യ ഉള്‍ച്ചേര്‍ക്കല്‍ (Social Inclusiveness), ഹരിതസാങ്കേതികവിദ്യ (Green Technology) എന്നിവയും മാനദണ്ഡങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ ഐ ആർ എഫിൽ നിലവിലുള്ള Perception എന്ന മാനദണ്ഡം ഒഴിവാക്കിയിട്ടുമുണ്ട്.
ഇങ്ങനെ, കെ ഐ ആർ എഫ് റാങ്കിങ്ങിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഇവയാണ്:
1. ടീച്ചിംഗ് ലേണിംഗ് ആൻഡ് റിസോഴ്‌സസ് (30 വെയിറ്റേജ്)
2. നോളജ് ഡിസിമിനേഷന്‍ ആൻഡ് റിസര്‍ച്ച് എക്‌സലന്‍സ് (30 വെയിറ്റേജ്)
3. ഗ്രാജുവേഷന്‍ ഔട്ട്കം (20 വെയിറ്റേജ്)
4. ഔട്ട് റീച്ച് ആൻഡ് ഇന്‍ക്ലൂസിവിറ്റി (10 വെയിറ്റേജ്)
5. സയന്റിഫിക് ടെമ്പര്‍ ആൻഡ് സെക്യുലര്‍ ഔട്ട്ലുക്ക് (10 വെയിറ്റേജ്)
രീതിശാസ്ത്രം (Methodolgy)
പ്രൈമറി ഡേറ്റയും സെക്കന്ററി ഡേറ്റയും ഉപയോഗിച്ചു. ഓൺലൈന്‍ സംവിധാനത്തിലൂടെയാണ് ഡേറ്റ ശേഖരിച്ചത്. സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഡേറ്റ ബന്ധിച്ച് വിശദീകരണങ്ങളും ഡോക്യുമെന്ററി തെളിവുകളും ആവശ്യപ്പെട്ടു. CSIR, NIScPR തുടങ്ങിയ ഏജന്‍സികളുടെ സേവനം ഉപയോഗപ്പെടുത്തി. പേറ്റന്റുകള്‍ സംബന്ധിച്ച പരിശോധനയ്ക്ക് ഇന്ത്യന്‍ പേറ്റന്റ് അഡ്വാന്‍സ് സെര്‍ച്ച്‌സിസ്റ്റം (InPass) സേവനം പ്രയോജനപ്പെടുത്തി.
കേരള റാങ്കിംഗ് 2024 വിശദാംശങ്ങള്‍
സര്‍വ്വകലാശാലകള്‍
കെ ഐ ആർ എഫ് റാങ്കിങ്ങിൽ സംസ്ഥാനത്തെ 10 സര്‍വ്വകലാശാലകളാണ് റാങ്ക് ചെയ്തിട്ടുള്ളത്. സർവ്വകലാശാലകളും റാങ്കും ഇങ്ങനെയാണ്:
Cochin University of Science and Technology 1
University of Kerala 2
Mahatma Gandhi University 3
Kerala Veterinary and Animal Sciences University 4
University of Calicut 5
Kannur University 6
Kerala Agricultural University 7
Kerala University of Fisheries and Ocean Studies 8
Sree Sankaracharya University of Sanskrit, Kalady 9
The National University of Advanced Legal Studies (NUALS) 10
ആര്‍ട്‌സ്& സയന്‍സ് കോളേജ്
216 ആര്‍ട്‌സ്& സയന്‍സ് കോളേജുകളാണ് കെ ഐ ആർ എഫ് റാങ്കിങ്ങിന് ഡേറ്റ സമര്‍പ്പിച്ചത്. ഇവയില്‍ ആദ്യത്തെ നൂറ് സ്ഥാപനങ്ങളെയാണ് റാങ്ക് ചെയ്തത്. 101 മുതല്‍ 150 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി. കോളേജുകളും റാങ്കും ചുവടെ:
University College, Thiruvananthapuram 1
Rajagiri College of Social Sciences (Autonomous), Ernakulam 2
St. Teresa’s College (Autonomous), Ernakulam 3
St. Joseph’s College (Autonomous), Devagiri, Kozhikode 4
St Berchmans College, Changanacherry, Kottayam 5
Vimala College (Autonomous), Thrissur 6
St. Josephs College, Irinjalakuda 7
Mar Athanasius College(Autonomous), Kothamangalam 8
CMS College (Autonomous), Kottayam 9
Maharaja’s College, Ernakulam 10
എഞ്ചിനീയറിംഗ് കോളേജ്
72 എഞ്ചിനീയറിംഗ് കോളേജുകളാണ് റാങ്കിംഗില്‍ പങ്കെടുത്തത്. ഇവയില്‍ അമ്പത് സ്ഥാപനങ്ങളെ റാങ്ക്‌ചെയ്‌തു. 51 മുതല്‍ 65 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി. കോളേജുകളും റാങ്കും ചുവടെ:
College of Engineering Trivandrum 1
Government Engineering College, Thrissur 2
TKM College of Engineering, Kollam 3
Rajagiri School of Engineering &Technology (Autonomous), Ernakulam 4
Mar Athanasius College of Engineering Kothamangalam 5
Saintgits College of Engineering, Kottayam 6
NSS College of Engineering, Palakkad 7
Federal Institute of Science and Technology (FISAT), Ernakulam 8
Amal Jyothi College of Engineering, Kottayam 9
St. Joseph’s College of Engineering and Technology, Palai 10
ടീച്ചര്‍ എജ്യൂക്കേഷന്‍ കോളേജ്
എൻ ഐ ആർ എഫ് റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ടീച്ചര്‍ എജ്യൂക്കേഷന്‍ കോളേജുകള്‍ കെ ഐ ആർ എഫ് റാങ്കിങ്ങിൽ ഉള്‍പ്പെടുത്തി. ടീച്ചര്‍എജ്യുക്കേഷന്‍ വിഭാഗത്തില്‍ 72 കോളേജുകളാണ് ഡേറ്റ സമര്‍പ്പിച്ചത്. അവയില്‍ ഒന്നു മുതല്‍ 10 വരെയുള്ളറാങ്ക് പട്ടികയും 11 മുതല്‍ 38 വരെയുള്ള ബാൻഡ് പട്ടികയും തയ്യാറാക്കി.
Government College of Teacher Education, Kozhikode 1
Farook Training College, Kozhikode 2
P K M College of Education, Madampam, Kannur 3
St Joseph College of Teacher Education for Women, Ernakulam 4
Sree Narayana Training College, Thiruvananthapuram 5
St. Thomas College of Teacher Education, Pala, Kottayam 6
Karmela Rani Training College, Kollam 7
S N M Training College, Moothakunnam, Ernakulam 8
TitusIi Teachers College, Tiruvalla, Pathanamthitta 9
National College for Teacher Education, Ernakulam 10
നേഴ്‌സിംഗ് കോളേജ്
29 നേഴ്‌സിംഗ് കോളേജുകളാണ് ഡേറ്റ സമര്‍പ്പിച്ചത്. ഒരു കോളേജിനെ മാത്രമാണ് (ഗവമെന്റ് നേഴ്‌സിംഗ് കോളേജജ്, തിരുവനന്തപുരം) റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു മുതല്‍ പത്തു വരെയുള്ള കോളേജുകളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി.
Government College of Nursing Thiruvananthapuram 1
അഗ്രികള്‍ച്ചറല്‍ & അലൈഡ് കോളേജ്
College of Veterinary & Animal Sciences, Pookode, Wayanad 1
College of Veterinary and Animal Sciences Mannuthy , Thrissur 2
College of Forestry, Thrissur 3
College of Agriculture Vellayani, Thiruvananthapuram 4
College of Agriculture, Vellanikkara, Thrissur 5
കേരള റാങ്കിംഗ് 2024 സംബന്ധിച്ച് വിശദാംശങ്ങള്‍ ഉന്നതവിദ്യാഭ്യാസ കൗൺസില്‍ കെ ഐ ആർ എഫിന് മാത്രമായി തയ്യാറാക്കിയ വെബ്‌സൈറ്റില്‍ (www.kirf.kshec.org) ലഭ്യമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com