ആണവശാസ്ത്രത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ക്രൈസ്റ്റ് കോളേജിൽ അണു യാത്ര

ഇരിങ്ങാലക്കുട: കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചുമായി (ഐജിസിഎആർ) സഹകരിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ‘രാഷ്ട്രസേവനത്തിൽ ആറ്റങ്ങൾ’ എന്ന പ്രമേയവുമായി “അണു ബോധവത്കരണ യാത്ര – 2023” നടത്തി. ഐജിസിഎആർ അസോസിയേറ്റ് ഡയറക്ടർ ഡോ.കിത്താരി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

യാത്ര വിദ്യാർത്ഥികളിൽ ശാസ്ത്രീയ ജിജ്ഞാസയ്ക്ക് തുടക്കമിടുമെന്നും ആണവോർജ വകുപ്പ് വികസിപ്പിച്ച ന്യൂക്ലിയർ എനർജി സാങ്കേതിക വിദ്യകളുടെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അവർ പറഞ്ഞു. ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയും ആണവോർജത്തിന്റെ സാമൂഹിക പ്രയോഗങ്ങളും പ്രദർശിപ്പിക്കുന്ന ഒരു എക്സിബിഷനും സംഘടിപ്പിച്ചു.

എക്സിബിഷൻ സന്ദർശിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുന്നതിനായി നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ “സയൻസ് ഓൺ വീൽസ്” എന്ന മൊബൈൽ വാനും ഈ യാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോളേജിൽ ലാബുകൾ തുറക്കുകയും ആകർഷകമായ പ്രദർശനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page