ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായിവായ സ്മാരക കലാനിലയത്തിൽ ദീർഘകാലം പ്രധാന അധ്യാപകനുമായിരുന്ന പള്ളിപ്പുറം ഗോപാലൻ നായരാശാന്‍റെ അനുസ്മരണ ചടങ്ങുകൾ ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയ ഹാളിൽ ആരംഭിച്ചു.
രാവിലെ ആശാന്‍റെ ഛായാചിത്രത്തിനു മുമ്പിൽ ഭദ്രദീപം കൊളുത്തി പുഷ്പാർച്ചനയും തുടർന്ന് കേളിയും നടന്നു. തുടർന്ന് ചൊല്ലിയാട്ടം (ഉത്തരാസ്വയംവരം പതിഞ്ഞപദം) നടന്നു. “പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ വ്യക്തിയും, അരങ്ങും” എന്ന വിഷയത്തിൽ എസ്.എൻ.എ കൂടിയാട്ടം കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ പ്രഭാഷണം നടത്തും.
ഉച്ചക്ക് രണ്ട് മണിക്ക് ശാസ്ത്രീയ നൃത്തം. നാല് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. അഡ്വ രാജേഷ് തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തും.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews