വിജയശമി ദിനത്തിൽ മതമൈത്രി നിലയത്തിൽ വിദ്യാരംഭം

ഇരിങ്ങാലക്കുട : എസ്.എൻ.എച്ച്.എസ്.എസിന്റെയും എസ്.എൻ പബ്ലിക് ലൈബ്രറിയുടെയും സയുക്താഭിമുഖ്യത്തിൽ വിജയശമി ദിനത്തിൽ കാട്ടുങ്ങച്ചിറ മതമൈത്രി നിലയിൽ എഴുതിനിരുത്തൽ ചടങ്ങ് നടത്തി. പ്ലസ് ടു വിഭാഗം പ്രിൻസിപ്പൽ സിനില സി ജി, റിട്ടയേഡ് എസ്.എൻ.എൽ.പി എച്ച്.എം ബിജുന പി.എസ്, എസ്.എൻ.എൽ.പി എച്ച്.എം ഗോൾഡ എൻ.ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ആദ്യ അക്ഷരം കുറിക്കാൻ എത്തിയ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും മധുര വിതരണം ഉണ്ടായിരുന്നു. കൂടാതെ അവരുടെ ചിത്രരചനയും നടത്തിയിരുന്നു. എത്തിച്ചേർന്ന് എല്ലാ കുട്ടികളും കൈ നിറയെ സമ്മാനങ്ങളുമായി തിരികെ പോയി എന്നത് ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു.

അദ്ധ്യാപകരായ സുമിത, ശ്രീജ, അനീഷ, രാഖില, ബിനി, ധനുശ്രീ, നിഷ, സമിത, ഹണി , സരിത, മഞ്ജുള, രചന, രാജി, സുനിൽ എന്നിവരും വിദ്ധാർത്ഥികളുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page