ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്വാധ്യായം 2025 എന്ന പേരിൽ സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗീതാകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ റൂറൽ എ.എസ്.പി സിനോജ് ടി.എസ് സ്വാധ്യായ സന്ദേശം നൽകി.
പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി സ്വാഗതവും, നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ ആശംസകളർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive