ഇരിങ്ങാലക്കുട : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ വൊളൻ്റിയേഴ്സായ അൽബാസിത്, അപർണ , അനന്യ, അക്ഷര എന്നിവർ ചേർന്ന് വരച്ച ചുമർ ചിത്രത്തിൻ്റെയും ഒന്നാം വർഷവിദ്യാർത്ഥികൾ തയ്യാറാക്കിയ “അക്ഷര ലഹരി ” കയ്യെഴുത്തു മാസികയുടെയും പ്രകാശന കർമ്മം ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി റിസോഴ്സ് പേഴ്സണുമായ ജദീർ പി.എം നിർവ്വഹിച്ചു.
തുടർന്ന് സമകാലീന വിഷയങ്ങളിൽ ഊന്നി നല്ല ശീലങ്ങളും ലഹരിയും നിയമങ്ങളും എന്ന വിഷയത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ജദീർ പി.എം ൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണക്ലാസ്സും നൽകി.
വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സൂരജ് ശങ്കർ എൻ.ആർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ , വിദ്യാർത്ഥികളായ ശ്രീ നന്ദ, ദേവി നന്ദ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സുരേഖ എം.വി , നിസ കെ എസ് , ഡോ അഭിജിത്ത്, ഡോ സുവർണ്ണ, സജീവ് ബി.പി, ജയൻ കെ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive