കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ‘ഇന്നവേഷൻ മാരത്തോൺ’ ടീമിൻ്റെ ആശയത്തിന് ദേശീയ മികവ്

ഇരിങ്ങാലക്കുട : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, നീതി ആയോഗ്, യൂണിസെഫ്, മിനിസ്റ്ററി ഓഫ് ഇന്നവേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഇന്നവേഷൻ ചാലഞ്ച് ആയ “സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024” ൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 181 ടീമുകളിൽ ഒന്നാവുകയും തുടർന്ന് ഇന്ത്യയിലെ തന്നെ ആദ്യ 1000 ടീമുകളിൽ ഒന്നാവുകയും ചെയ്ത് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം “SIM ടീം”അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചു.

വിദ്യാർത്ഥികളായ അക്ബർഷാ എ.എസ്, സൂര്യദേവ് ടി എസ്, സാഹില്‍ സി എഫ്, അധ്യാപികയായ നിജി കെ എസ് എന്നിവർ അടങ്ങുന്ന ടീമാണ് ഈ നേട്ടം കൈവരിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page