പുഴയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലെ കുടുംബാംഗങ്ങൾക്ക് രക്ഷകരായി ഇരിങ്ങാലക്കുട സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ

എറവക്കാട് : എറവക്കാട് ഭാഗത്ത് ഓടൻ ചിറ ഷട്ടറിന് സമീപം മണലിപ്പുഴയിൽ കഴിഞ്ഞ ദിവസം വൈകീട്ട് 07.30 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരായ ഏഴംഗ കുടുംബാംഗങ്ങൾക്ക് രക്ഷകരായത് അത് വഴി ഡ്യൂട്ടി കഴിഞ്ഞു വന്നിരുന്ന ഇരിങ്ങാലക്കുട സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ.

ചേർപ്പ് ഊരകം ഭാഗത്ത് നിന്ന് ചിറ്റിശ്ശേരി ഭാഗത്തേക്ക് ഓട്ടോ ഡ്രൈവർ ചിറ്റിശ്ശേരി സ്വദേശി കുരുതുകുളങ്ങര വീട്ടിൽ ബിനു, ബിനുവിന്റെ ഭാര്യ ഭാര്യ രേഷ്മ, രേഷ്മയുടെ അമ്മ അജിത, ബിനുവിന്റെ 10 വയസിൽ താഴയുള്ള 4 കുട്ടികൾ എന്നിവർ യാത്ര ചെയ്തു വന്നിരുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് മണലി പുഴയിലേക്ക് മറിഞ്ഞത്.



ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ മടവാക്കര സ്വദേശി ഷാബു.എം.എം, ചിറ്റിശ്ശേരി സ്വദേശിയായ ശരത്ത്.എൻ.സി എന്നിവർ ജോലി കഴിഞ്ഞ് പാഴായി ഭാഗത്ത് നിന്ന് ഓടൻ ചിറ ഷട്ടറിനു മുകളിലൂടെ ക്രോസ് ചെയ്ത് എറക്കാടേക്ക് വരുമ്പോഴാണ് വലിയ ശബ്ദത്തോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് ഓട്ടോറിക്ഷ മറിയുന്നത് കണ്ടത്. സംഭവം കണ്ട് ഇവർ ബൈക്ക് നിർത്തി അവിടേക്ക് ചെന്നപ്പോൾ ഓട്ടോറിക്ഷ മുഴുവനായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്.


ശരത്തിനെ കരയ്ക്ക് നിർത്തി ഷാബു ഉടനെ പുഴയിലേക്ക് എടുത്തു ചാടുകയുമായിരുന്നു. പുഴയ്ക്കരികിലായി മുങ്ങിപ്പോയ നിലയിലും കരിങ്കൽ കൂട്ടത്തിൽ തടഞ്ഞു നിൽക്കുകയുമായിരുന്ന നാല് കുട്ടികളെയും ഷാബു എടുത്തുയർത്തുകയും ശരത്ത് ഇവരെ കരയിലേക്ക് പിടിച്ചു കയറ്റി രക്ഷപ്പെടുകയുമായിരുന്നു.

ആ സമയം അതു വഴി പോയ ഒരു നാട്ടുകാരനും പുഴയിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനത്തിന് സഹായിച്ചു. തുടർന്ന് നാട്ടുകാരായ മറ്റ് രണ്ട് പേരുടെയും സഹായത്തോടെ ബിനുവിനെയും ഭാര്യയേയും ഭാര്യാമാതാവിനെയും വെള്ളത്തിൽ നിന്ന് എടുത്തുയർത്തി കരക്കു കയറ്റുകയായിരുന്നു.



വെള്ളത്തിൽ വീണവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനത്തിൽ കയറ്റി വിട്ടതിന് ശേഷമാണ് ഷാബുവും ശരത്തും സ്ഥലത്ത് നിന്ന് മടങ്ങിയത്. തലക്ക് പരിക്ക് പറ്റിയ രേഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page