കളഞ്ഞുകിട്ടിയ അഞ്ച് പവന്‍റെ സ്വർണമാല തിരിച്ചുനൽകി കടുപ്പശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ജിനീഷ്

ഇരിങ്ങാലക്കുട : കളഞ്ഞുകിട്ടിയ അഞ്ച് പവന്‍റെ സ്വർണമാല തിരിച്ചുനൽകി കടുപ്പശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ജിനീഷ്. സ്വന്തം മകന്‍റെ ചികിത്സയ്ക്ക് 25 ലക്ഷം രൂപ കണ്ടെത്താനുള്ള പ്രാരാബ്ധങ്ങൾക്കിടയിലാണ് ജിനീഷ് വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരിച്ചു നൽകിയത് എന്നത് അദ്ദേഹത്തിന്‍റെ സത്യസന്ധതയും മാനുഷിക കാഴ്ചപ്പാടും തെളിയിക്കുന്ന സംഭവമായി മാറി.

ജിനേഷിന്റെ മകന്റെ ചികിത്സക്ക് വേണ്ടി ഇരിങ്ങാലക്കുട പോലീസ് വേണ്ടത് ചെയ്യുമെന്ന് ഈ സംഭവമറിഞ്ഞ ജനമൈത്രി സബ് ഇൻസ്‌പെക്ടർ ജോർജ് പറഞ്ഞു.

ചൊവാഴ്ച്ച 12 മണിയോടെ ഇരിങ്ങാലക്കുടയിലേക്ക് ഓട്ടോ സവാരി പോയ ജിനീഷ് തിരികെ വരുമ്പോളാണ് ഠാണാവില്‍ ചാൾസ് ബേക്കറിക്ക് സമീപം മാല വഴിയിൽ കിടക്കുന്നത് ശ്രദ്ധിച്ചത്. പൊതുപ്രവർത്തകനായ ശശികുമാറിന്റെ പക്കൽ മാല ഏൽപ്പിക്കുകയും തുടർന്നു ഇരിങ്ങാലക്കുട പോലീസിൽ ഉടമസ്ഥനെ കണ്ടെത്താനായി ഏൽപ്പിയ്ക്കുകയുമായിരുന്നു.

ഇതിനിടെ മാല നഷ്ടപെട്ട ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശിനി ഒടമ്പിള്ളി വീട്ടിൽ നിമാ ഭരതൻ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇരുകൂട്ടരും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെത്തി എസ് ഐ അനികുമാറിന്‍റെ സാന്നിദ്ധ്യത്തിൽ മാല ജിനേഷ് ഉടമസ്ഥക്ക് കൈമാറുകയായിരുന്നു. നഷ്ടപെട്ടത് താലിമാലയായതിനാൽ ഏറെ സങ്കടപ്പെട്ടെന്നും നിമാ പറഞ്ഞു. തിരിച്ചുകിട്ടിയതിൽ അവർ സന്തോഷം പങ്കിടുകയും ജിനേഷിനെ അഭിനന്ദിക്കുകയും ചെയ്ത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page