
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക ജോലിക്ക് ഈഴവ സമുദായത്തിൽപ്പെട്ട ഒരാളെ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെൻ്റ് നിയമിച്ചതിൽ പ്രതിഷേധിച്ച് തന്ത്രിമാർ ക്ഷേത്രം അടച്ചുപൂട്ടി സമരത്തിനിറങ്ങിയതായ വാർത്ത ആധുനിക കേരള സമൂഹത്തെ ഞെട്ടിക്കുന്ന ഒന്നാണെന്നും ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ വർണ്ണ ഭീകരതയ്ക്കതിരെ പ്രതിഷേധിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല വാർത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സനാതന ധർമ്മികളെന്ന് സ്വയം അവകാശപ്പെടുന്ന മനുവാദി ബ്രാഹ്മണിസത്തിൻ്റെ വർണ്ണ ഭീകരതയല്ലാതെ മറ്റൊന്നുമല്ല. ശ്രീ കൂടൽമാണിക്യം ക്ഷേത്രം പഴയപോലെ സനാതന ധർമ്മവാദികളുടെ സങ്കേതമാക്കാൻ നവോത്ഥാന കേരളം സമ്മതിക്കില്ല. വീണ്ടും വർണ്ണവിവേചനങ്ങളിലൂടെ ഇരുണ്ടകാലത്തിൻ്റെ അഹന്താധികാരം തിരികെപ്പിടിക്കാമെന്ന് വ്യാമോഹിക്കുന്ന നവ ബ്രാഹ്മണിസ്റ്റുകളുടെ ഈ ധിക്കാരത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു . ഇതിനെതിരെ പ്രബുദ്ധ ജനത ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല സെക്രട്ടറി കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive