വനിതാദിനത്തിനോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രമുഖ അഭിനേത്രി ആളൂർ എൽസിയെ ആദരിച്ചു

ഇരിങ്ങാലക്കുട : നൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച പ്രമുഖ അഭിനേത്രിയും സഹനടിയുമായ ആളൂർ എൽസിയെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അവരുടെ വസതിയിൽ ചെന്ന് ആദരിച്ചു. സിനിമാ – നാടക ജീവിതാനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച അഭിനേത്രി വനിതാദിന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.

ടൗൺ യൂണിറ്റ് സെക്രട്ടറി ഷെറിൻ അഹമ്മദ്, ഗാനരചയിതാവും എഴുത്തുകാരനുമായ ഖാദർ പട്ടേപ്പാട്ടം, പു ക സ സംസ്ഥാന കമ്മിറ്റിയംഗം റെജില ഷെറിൻ, സനോജ് രാഘവൻ, മുരളി നടക്കൽ, അമൻ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page