ഇരിങ്ങാലക്കുട : സിനിമാ ദൃശ്യസംസ്കാരത്തിന്റെ അർത്ഥതലങ്ങൾ മാറ്റിക്കുറിക്കുന്നതിൽ പ്രതിഭാധനനായ ഇരിങ്ങാലക്കുടയുടെ സ്വന്തം സംവിധായകനായിരുന്ന എം. മോഹന്റെ ഓർമ്മക്കായി ‘ദൃശ്യ മോഹനം’ മോഹനൻ സ്മൃതി ജൂൺ 14, 15 (ശനി, ഞായർ) തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ 9.30 ന് പുഷ്പാർച്ചന, 10 മണിക്ക് വിട പറയും മുമ്പേ സിനിമയുടെ പ്രദർശനം തുടർന്ന് 12.00 ന് ഷോർട്ട് ഫിലിം പ്രദർശനം.ഉച്ചക്ക് 2.30 ന് മോഹൻ സ്മൃതി, മോഹനോടൊപ്പം പ്രവർത്തിച്ച മലയാള സിനിമാരംഗത്തെ പ്രമുഖരായ കലാകാരന്മാരുടേയും അദ്ദേഹത്തിൻ്റെ ആസ്വാദകരുടേയും അനുഭവം പങ്കുവയ്ക്കൽ നടക്കും.
മോഹനസ്മൃതി പ്രഭാഷണങ്ങളിൽ ബാലകൃഷ്ണൻ അഞ്ചത്ത്,പി. കെ. ഭരതൻ, അശോകൻ ചരുവിൽ, എം.പി. സുരേന്ദ്രൻ, സിബി.കെ. തോമസ്, അമ്പിളി, ഇടവേള ബാബു, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, എം.പി. ജാക്സൺ, ഡേവീസ് കാച്ചപ്പിള്ളി, ജിജു അശോകൻ, ആനന്ദ് മധുസൂദനൻ, എം.ഡി. രാജേന്ദ്രൻ, പി. ആർ. ജിജോയ്, ഡോ. സി.കെ. രവി, രാജേന്ദ്രവർമ്മ, എൻ. മുരളി ഒറ്റപ്പാലം, രേണു രാമനാഥ്, പി.ബാലചന്ദ്രൻ, ജിതിൻ രാജ്, ഡേവീസ് തട്ടിൽ, വിൻസന്റ്, സോണറ്റ്, ഉണ്ണികൃഷ്ണൻ കിഴുത്താണി, രാധാകൃഷ്ണൻ വെട്ടത്ത്, ഡോ: രാജേന്ദ്രൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും.
വൈകീട്ട് 5.30 ന് സാംസ്കാരിക സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട നഗസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥികളായി മലയാള ചലച്ചിത്ര സംവിധായകരായ കമൽ,സിബി മലയിൽ, പ്രിയനന്ദൻ,വിനയൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും നടനുമായ പ്രേംകുമാർ എന്നിവർ പങ്കെടുക്കും. പ്രഥമ മോഹൻ ചലച്ചിത്ര പുരസ്കാരം യുവ ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമ്മാനിക്കും.
എഴുത്തുകാരനും ചലച്ചിത്രനടനുമായ വി.കെ. ശ്രീരാമൻ, കലാമണ്ഡലം ക്ഷേമാവതി, അനുപമ മോഹൻ, അനന്ത പത്മനാഭൻ, ലതചന്ദ്രൻ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), പ്രൊഫ. കെ.യു അരുണൻ (മുൻ.എം.എൽ.എ) , അഡ്വ. തോമസ് ഉണ്ണിയാടൻ , സോണിയ ഗിരി, പി ജി പ്രേംലാൽ, കെ.ബി. വേണു, സിജി പ്രദീപ് തുടങ്ങിയവർ പ്രഭാഷണം നടത്തും.
കൂടാതെ കലാസംസ്കാരിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളുമുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. , ഷോർട്ട് ഫിലം മത്സരവിജയികൾക്ക് സമ്മാനദാനം. തുടർന്ന് തുടർന്ന് സത്യാഞ്ജലി കൊച്ചി അവതരിപ്പിക്കുന്ന മോഹൻ സിനിമകളിലെ ഗാനങ്ങളെ ആധാരമാക്കിയുള്ള നൃത്തശില്പ വും,വിനീത്കുമാർ കോഴിക്കോട്, ശ്രുതി ജയൻ, സിറാജ് പല്ലിശ്ശേരി എന്നിവരുടെ നൃത്താവിഷ്കാരവും ഉണ്ടാകും.
ഞായറാഴ്ച രാവിലെ 10 മണി മുതൽ മോഹൻ സിനിമയായ പക്ഷയുടെ അവതരണവും തുടർന്ന് ഡാൻസ് ഫെസ്റ്റിവലും അരങ്ങേറും. കരിവള്ളൂർ മുരളി (സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി),പ്രൊഫ. ജോർജ്ജ് എസ്. പോൾ, ഡോ. കേസരി മേനോൻ, കിഷോർ പള്ളിപ്പാട്ട് എന്നിവർ പങ്കെടുക്കും. തുടർന്ന് വൈകീട്ട് 5 വരെ സത്യാഞ്ജലി കൊച്ചി അവതരിപ്പിക്കുന്ന നൃത്താഞ്‌ജലിയും അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive