ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പ് ഇരിങ്ങാലക്കുടയിൽ 3 കേസു കൂടി രജിസ്റ്റർ ചെയ്തതായി പോലീസ് – ഇതു വരെ രജിസ്റ്റർ ചെയ്തത് 10 കേസുകൾ

ഇരിങ്ങാലക്കുട : ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിൽ 3 കേസു കൂടി രജിസ്റ്റർ ചെയ്തതായി പോലീസ്. ഇതു വരെ രജിസ്റ്റർ ചെയ്തത് 10 കേസുകൾ ആണ്.

ശനിയാഴ്ചയാണ് പുല്ലൂർ സ്വദേശിയുടെ പരാതിയാലണ് പതിനൊന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് ബില്യൺ ബീസ് നെതിരെയായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 8-ാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച എസ് എൻ പുരം സ്വദേശിയുടെ പരാതിയിലാണ് പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് ബില്യൺ ബീസ് നെതിരെയായി 9- മത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച തന്നെ കോടാലി സ്വദേശിയുടെ പരാതിയിലാണ് ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് 10-ാ മത്തെ കേസ് രജിസ്റ്റർ ചെയ്തത്.


ഇതു വരെ രജിസ്റ്റർ ചെയ്ത 10 കേസുകളിൽ ഒരു കേസ് അന്വേഷിക്കുന്നത് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ്. ബാക്കി 9 കേസുകൾ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ & എസ്.എച്ച്.ഓ ആണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page