ഇരിങ്ങാലക്കുട : ലൈംഗിക തൊഴിലാളിയായ സുഗന്ധി എന്ന കേന്ദ്രകഥാപാത്രത്തിലൂടെ സ്ത്രീയുടെ സ്വതന്ത്ര സഞ്ചാരങ്ങളെയും തൃശ്ശൂർ നഗരത്തെയും തൃശ്ശൂരിലെ സാംസ്കാരികമുഖങ്ങളെയും അടയാളപ്പെടുത്തിയ ” ഭാരതപുഴ ” യ്ക്ക് ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ അഭിനന്ദന പ്രവാഹം. നിരവധി ഡോക്യമെൻ്ററികളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മണിലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം സംസ്ഥാന അവാർഡുകളും നേടിയിരുന്നു.
പ്രദർശനത്തിന് ശേഷം നടന്ന ചടങ്ങിൽ സംവിധായകൻ മണിലാൽ, സുഗന്ധിയായി വേഷമിട്ട നടി സിജി പ്രദീപ്, നടൻ ദിനേഷ് എങ്ങൂർ, നടി അനുപമ ജ്യോതി, എഡിറ്റർ വിനു ജോയ്, അസോ. ഡയറക്ടർ നിധിൻ വിശ്വംഭരൻ എന്നിവരെ ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് ആദരിച്ചു. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്സ് ഡയറക്ടർ പി ആർ ജിജോയ്, ഗ്രാമിക സാംസ്കാരിക വേദി പ്രസിഡണ്ട് പി കെ കിട്ടൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ജോൺ എബ്രഹാം പുരസ്കാരം നേടിയ ഫാമിലിയും വൈകീട്ട് ഇറാനിയൻ ചിത്രമായ മൈ ഫേവറിറ്റ് കേക്കും പ്രദർശിപ്പിച്ചു. ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ മാർച്ച് 10 ന് രാവിലെ 10 ന് വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രൻ്റെ സംഗീത യാത്രകളെ കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി ” ഒരു കാവ്യപുസ്തകവും “12 മണിക്ക് കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർഥികൾ നിർമ്മിച്ച ഷോട്ട് ഫിലിമുകളും വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഫ്രഞ്ച് ചിത്രമായ ” ദി നൈറ്റ് ബിലോങ്സ് ടു ലവേഴ്സ് ” എന്നിവ പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
