ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് ബാബു വൈലത്തൂരിന്

ഇരിങ്ങാലക്കുട : ടി എൻ നമ്പൂതിരി സ്മാരക അവാർഡ് ബാബു വൈലത്തൂരിന്. 1991 മുതൽ ആരംഭിച്ച ടി.എൻ നമ്പൂതിരി അവാർഡ് ലഭിക്കുന്ന മുപ്പത്തിയഞ്ചാമത്തെ കലകാരനാണ് ബാബു വൈലത്തൂർ. സ്വാതന്ത്ര്യസമരസേനാനി, സി.പി.ഐ നേതാവ്, ട്രേഡ് യൂണിയൻ സംഘാടകൻ, നാടകനടൻ – സംവിധായകൻ എന്നീ നിലകളിൽ കലാസാംസ്കാരികരംഗത്തെ പ്രോജ്ജ്വലപ്രവർത്തകനുമായിരുന്നു ടി എൻ നമ്പൂതിരി.

അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത കലാകാരന്മാർക്ക് നൽകി വരുന്ന സ: ടി.എൻ. നമ്പുതിരി സ്മാരക അവാർഡ് 2025 വർഷത്തിൽ പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ : ബാബു വൈലത്തൂരിന് നൽകുവാൻ ഇ. ബാലഗംഗാധരൻ, കെ.ശ്രീകുമാർ, ടി കെ സുധീഷ്, അഡ്വ രാജേഷ് തമ്പാൻ എന്നിവരടങ്ങിയ ടി.എൻ സ്മാരക അവാർഡ് നിർണ്ണയസമിതി ഐകകണ്ഠ്യേന തിരുമാനിച്ചു.

മലയാള നാടക വേദിയിൽ ഒരു കാലഘട്ടത്തിൻ്റെ തുടക്കം കുറിക്കുന്ന കെ. ദാമോദരൻ എഴുതിയ ” പാട്ടബാക്കി എന്ന രാഷ്ട്രിയപ്രചരണ നാടകം വീണ്ടും രംഗത്തവതരിപ്പിച്ച് പരിചയപ്പെടുത്തിയതാണ് ബാബുവിൻ്റെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം എന്നു സമിതി വിലയിരുത്തി.

ഈ കാലഘട്ടത്തിൽ മലയാള നാടകവേദിയെ സജീവവും ജനപ്രിയ വുമാക്കി മാറ്റുന്നതിലും വലിയ സേവനമാണ് ബാബുവിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് എന്നും സമിതി അഭിപ്രായപ്പെട്ടു.

ജൂലൈ 5 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അവാർഡ് ദാനം നിർവ്വഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page