അറസ്റ്റ് : കൊടുങ്ങല്ലൂർ ബൈപ്പാസിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ അവിടെ നിന്ന് മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിൽ കേസ്സിലെ പ്രതികളായ ചേരനെല്ലൂർ ജയ കേരളം സ്വദേശി തൃകൂക്കാരാൻ വീട്ടിൽ റോഷൻ (27), ചേർപ്പ് ചെറിയകനാൽ സ്വദേശി ശാങ്ങാട്ടുകാര വീട്ടിൽ അജിത്ത് (34), ഇടത്തുരുത്തി സ്വദേശി മണപ്പാട്ട് വീട്ടിൽ ആകാശ് (32) എടത്തുരുത്തി കുട്ടമംഗലം സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ (52) എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിമും സംഘവും എറണാംകുളം ചേരാനെല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ സ്വദേശിയുടെ ആണ് ബൈക്ക്.
അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ നായയെ അഴിച്ച് വിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതി സാഹസികമായി ആണ് സബ് ഇൻസ്പെക്ടർ സാലിമും സംഘവും അറസ്റ്റ് ചെയ്തത്. റോഷന് 2019 ൽ ഇൻഫോപാർക്ക്, ചേരാനെല്ലൂർ, എളമക്കര, ഇരിങ്ങാലക്കുട, ആളൂർ, കൊരട്ടി, എന്നീ പോലീസ് സ്റ്റേഷനുകളിലായി 15 മോഷണക്കേസുകൾ ഉണ്ട്.
ആകാശിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസും, അശ്രദ്ധമായി വാഹമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽപിച്ച ഒരു കേസും, അശ്രദ്ധമായി വാഹമോടിച്ച ഒരു കേസുമുണ്ട്. അജിത്തിന് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള ഒരു കേസുണ്ട്. നൗഫലിന് മതിലകം പോലീസ് സ്റ്റേഷനിൽ 2 കവർച്ചക്കേസും, ഒരു അടിപിടിക്കേസും, മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസുമുണ്ട്.
പ്രതികളിൽ നിന്ന് മോഷ്ടിച്ച ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി .കൃഷ്ണകുമാർ IPS ന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ സാലിം, എ എസ് ഐ ഗോപകുമാർ, സിപിഒ മാരായ വിഷ്ണു, ഷമീർ, ബിനിൽ, അബിഷ് എബ്രഹാം, വിപിൻ കൊല്ലാറ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive