നഗരസഭാ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐയുടെ റിലെ പ്രതിഷേധ സമരങ്ങൾക്ക് തുടക്കം

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഡി വൈ എഫ് ഐ സണ്ണി സിൽക്സിന്റെ മുന്നിലെ തകർന്ന റോഡിൽ ചൂണ്ടയിടൽ പ്രതിഷേധം സംഘടിപ്പിച്ചു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും, യു.ഡി.എഫ് നഗരസഭ ദുർഭരണത്തിന് എതിരെയും ജൂൺ 3,4,5 തീയതികളിലായി ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലെ പ്രതിഷേധ സമരത്തിന്റെ ആദ്യ ദിവസത്തെ സമരം സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു.



ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി അഖിൽ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഐ വി സജിത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു.എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം നവ്യ കൃഷ്ണ, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി കെ കെ രാംദാസ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി ഡി ദീപക്, സി പി ഐ എം ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി ജയൻ അരിമ്പ്ര തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ ട്രഷറർ കെ ഡി യദു നന്ദി പറഞ്ഞു.



ജൂൺ 4 ന് ബൈപാസ് റോഡിൽ നടക്കുന്ന പ്രധിഷേധ പരിപാടി അഖിലേന്ത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ പ്രതിപക്ഷ നേതാവുമായ അഡ്വ: കെ ആർ വിജയ ഉദ്ഘാടനം ചെയും. ജൂൺ 5 ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നടക്കുന്ന പ്രധിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page