കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിൻറെ അഞ്ചാംഘട്ട സമരത്തിന്‍റെ ഭാഗമായി കേരള ബാങ്കിന്‍റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിൻറെ അഞ്ചാംഘട്ട സമരത്തിൻറെ ഭാഗമായി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്കിൻറെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ധർണ്ണ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് പ്രസിഡൻറ് റൂബി പി ജെ അധ്യക്ഷത വഹിച്ചു.

തൊഴിൽ സംവരണ പരിധിയിൽ എല്ലാ പ്രാഥമിക സംഘങ്ങളെയും ഉൾപെടുത്തുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പി എഫ് നിക്ഷേപത്തിനും സംഘങ്ങളുടെ റിസർവ് ഫണ്ടിനും പലിശ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ആധുനിക സേവനങ്ങൾ നൽകാൻ പ്രൈമറി ബാങ്കുകളെ പ്രാപ്തമാകുമെന്ന വാഗ്ദാനം പാലിക്കുക എന്നീ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിച്ചത്.

കെ സി ഇ എഫ് സ്റ്റേറ്റ് കൗൺസിൽ അംഗം രാജേഷ് കോമരത്ത്, ജില്ലാ കൗൺസിൽ അംഗങ്ങളായ സുജിത്ത് ടി എസ്, മനോജ് തുമ്പൂർ, ഷാജി പി എ, അസറുദ്ദീൻ കളക്കാട്ടിൽ, സുന്ദരൻ, താലൂക്ക് ഭാരവാഹികളായ സ്റ്റെബി, സുധാ ജയൻ, സൗമ്യ പ്രദീപ്, റാഫി, ബിന്ദു തിലകൻ, ദിവ്യ പി, ദേവി പി വി, ബിനോയ്, വിപിൻദാസ് എന്നിവർ സംസാരിച്ചു. കെ സി ഇ എഫ് താലൂക്ക് സെക്രട്ടറി സജീഷ് സി എസ് സ്വാഗതവും താലൂക്ക് ട്രഷറർ ബൈജു പി വി നന്ദിയും പറഞ്ഞു.

You cannot copy content of this page