നാലമ്പല ദർശനം തുടങ്ങി പതിമൂന്നാം ദിവസവും കൂടൽമാണിക്യ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

ഇരിങ്ങാലക്കുട : നാലമ്പല ദർശനം തുടങ്ങി പതിമൂന്നാം ദിവസവും കൂടൽമാണിക്യ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 30 ശതമാനത്തോളം ഇത്തവണ തിരക്ക് കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ കേരളത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുമായി ദർശനത്തിന് ദിവസേന എത്തുന്നുണ്ട്.

ദർശനത്തിന് വരുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. വരുന്നവർക്ക് തെക്കേ ഊട്ടുപുരയിലായി കഞ്ഞി വിതരണം നടത്തുന്നുണ്ട്. പരിമിതിയിൽ നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങൾ ഭക്തജനങ്ങൾക്കായി എല്ലാ രീതിയിലും ഒരുക്കാൻ ഇത്തവണത്തെ നാലമ്പല ദർശന കോഡിനേഷൻ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഇരിങ്ങാലക്കുട ലൈവിനോട് പറഞ്ഞു.

ഉണ്ണായി വാര്യർ കലാനിലയത്തിനു എതിർവശത്തായി വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മണിമാളിക, കച്ചേരി വളപ്പ്, തലേദിവസം എത്തുന്ന വണ്ടികൾക്കായി കൂടൽമാണിക്യം ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലുമായാണ് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..