ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA ) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മേഖല സംഘടിപ്പിക്കുന്ന ഡെട്‌സൺ മെമ്മോറിയൽ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറ് മാപ്രാണം കിക്ക്ഷാക്ക് സ്പോർട്സ് അരീന ടർഫ് ഗ്രൗണ്ടിൽ എ.കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ എ സി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ബിനോയ് വെള്ളാങ്കല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആർട്സ് ആൻഡ് സ്പോർട്സ് ചെയർമാൻ ജിനേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് ജിനേഷ് പാമ്പൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശിവാനന്ദൻ പി വി, സജീവ് വസതിനി, മധുസൂദനൻ കെ കെ, ജില്ലാ സ്പോർട്സ് ചെയർമാൻ ഷിജു പന്തല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഷിബു പി വി സ്വാഗതവും മേഖല പ്രസിഡൻറ് വേണു വെള്ളാങ്കല്ലൂർ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com