അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ 50% PWD റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്ക് മാറ്റുക എന്ന സർക്കാരിന്‍റെ ലക്ഷ്യം രണ്ട് വര്‍ഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു- മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങാലക്കുട : അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ 50% PWD റോഡുകൾ ബി.എം.ബി.സി നിലവാരത്തിലേക്ക് മാറ്റുക എന്ന സർക്കാരിന്‍റെ ലക്ഷ്യം രണ്ട് വര്‍ഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം – നന്തിക്കര റോഡിന്‍റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു .


പൊതുമരാമത്ത് വകുപ്പിന്‍റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നത്. 15 കോടി 30 ലക്ഷം രൂപ ചിലവഴിച്ച് നബാർഡ് ട്രാഞ്ചൈ 28ൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്.


ചടങ്ങിൽ പുതുക്കാട് എം.എൽ.എ കെ.കെ.രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O