ഇരിങ്ങാലക്കുട : നവംബര്‍ 14 മുതല്‍ 18 വരെ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം. നിഷ, പ്രിൻസിപ്പൽ ബി.സജീവ് , ബി. ആര്‍. സി. കോ-ഓര്‍ഡിനേറ്റര്‍ കെ. ആര്‍. സത്യപാലന്‍, ജനപ്രതിനിധികളായ രതി ഗോപി, കെ. യു. വിജയന്‍, സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്‍, വൃന്ദാകുമാരി, വികസന സമിതി കണ്‍വീനര്‍ എൻ. എന്‍. രാമന്‍, മാനേജ്മെന്‍റ് പ്രതിനിധി എ. എന്‍. വാസുദേവന്‍, പി. ടി. എ. പ്രസിഡന്‍റ് എ. എം. ജോണ്‍സന്‍ , ഇ.ടി.ബീന, സ്മിത വിനോദ് , എ.സി. സുരേഷ് , ഭരതൻ കണ്ടേങ്ങാട്ടിൽ , അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി : പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി (ചെയർമാൻ ) , പ്രിൻസിപ്പാൾ ബി.സജീവ് (ജനറൽ കൺവീനർ ) , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ.എം. നിഷ ( ട്രഷറർ )
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews