വീട്ടുപറമ്പിലെ കിണറിനോട് ചേർന്ന് സ്ഥാപിച്ച ഒന്നര എച്ച്.പി യുടെ മോട്ടോർ മോഷണം പോയി, സംഭവം മുരിയാട് പഞ്ചായത്തിലെ ഊരകത്ത് മോഷണം പതിവാകുന്നു എന്ന പരാതി ഉയരുന്നതിനിടെ

ഊരകം : മുരിയാട് പഞ്ചായത്തിലെ ഊരകത്ത് മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കിണറിനോട് ചേർന്ന് സ്ഥാപിച്ച ഒന്നര എച്ച് പി യുടെ മോട്ടോർ മോഷണം പോയി. മൂക്കനാംപറമ്പിൽ ജോർജിന്റെ പുരയിടത്തിൽ കൃഷി ആവശ്യത്തിനായി സ്ഥാപിച്ച മോട്ടർ ആണ് മോഷണം പോയത്.

മോട്ടറിൽ ഘടിപ്പിച്ചരുന്ന പ്ലാഞ്ച് സ്പാനർ ഉപയോഗിച്ച്‌ അഴിച്ചു മാറ്റിയാണ് മോട്ടോർ കൊണ്ടുപോയത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് സമീപത്തെ വീടുകളിൽ നിന്നും മുറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന ജാതിക്കായ ഉൾപ്പെടെ മലഞ്ചരക്ക് സാധനങ്ങൾ മോഷണം പോയിരുന്നു.

You cannot copy content of this page